English| മലയാളം

ഒറ്റത്തവണ ഉപയോഗിക്കാവുന്നതും നിരോധിതവുമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

തലശ്ശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തലശ്ശേരി പഴയ ബസ്റ്റാൻഡ് , പുതിയ ബസ്റ്റാൻഡ്,ജൂബിലി കോംപ്ലക്സ്,ജനറൽ ആശുപത്രി പരിസരം,എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും തെരുവ് കച്ചവട കേന്ദ്രങ്ങളിലും മൊത്തവ്യാപാര വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിങ് കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് നൽകുകയും ചെയ്തു.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണൻ എൻ എസ് , ബാബു കെ, അജിത കെ ഇ , സനൽകുമാർ യു കെ, റിഷാദ് കെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലത, പ്രീഷ,വിനീത, വിനോദ് , പൂർണിമ .എന്നിവർ പങ്കെടുത്തു.നഗരസഭ പരിധിയിൽ വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്താൽ ആദ്യഘട്ടം 10,000 രൂപയും വീണ്ടും ഉപയോഗിച്ചാൽ 25000 രൂപയും തുടർന്ന് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.