English| മലയാളം

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്- പുതുക്കുന്നതിനുള്ള വിശദാശംങ്ങൾ

 

2020 – 21 വര്‍ഷത്തെ നഗരസഭാ വ്യാപാര വ്യവസായ ലൈസന്‍സുകള്‍  പുതുക്കുന്നതിന്  ഓണ്‍‌ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്.  ഇതിനുവേണ്ടി അപേക്ഷ തയ്യാറാക്കുന്ന സേവനകേന്ദ്രങ്ങള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

1.അപേക്ഷകന്‍റെ പേരും വിലാസവും കൃത്യമാണെന്ന് ഉറപ്പുവരുത്തുക

 2.തൊഴില്‍ നികുതി /കെട്ടിട നികുതി കുടിശ്ശികയില്ലെന്ന് ഉറപ്പുവരുത്തുക, 

ഇതു സംബന്ധിച്ച രസീതുകള്‍ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

 3.സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും മറ്റു നിരോധിത സാധനങ്ങളുംസ്ഥാപനത്തില്‍ സൂക്ഷിക്കുക/കൈകാര്യം ചെയ്യുക/നല്‍കുക/എന്നിവ  ചെയ്യുകയില്ല 

 എന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.മാതൃക ചുവടെ ചേർക്കുന്നു

 4.  ഓണ്‍‌ലൈന്‍ വഴി അപേക്ഷ തയ്യാറാക്കിയശേഷം ലഭിക്കുന്ന പ്രിന്‍റ് ഔട്ട് ഡിവിഷന്‍ ഓഫീസുകളില്‍ കൊണ്ടുവന്ന് പരിശോധിച്ച ശേഷമാണ് ഫീസ് ഒടുക്കേണ്ടത്.

5.അപേക്ഷകന്‍റെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി സ്കാന്‍ ചെയ്തിടണം.

 

ഹാജരാക്കേണ്ട മറ്റു രേഖകള്‍

എ)   മുന്‍വര്‍ഷത്തെ ലൈസന്‍സ് ഫീ ഒടുക്കിയ റസീറ്റ്
ബി) മറ്റു വകുപ്പുകളില്‍ നിന്നും ലഭ്യമാക്കേണ്ട നിരാപേക്ഷപ പത്രങ്ങളുടെ പകര്‍പ്പ്
       (പി.സി.ബി) , ഫോറസ്റ്റ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ്, കൃഷി ഓഫീസ്,
       ഇന്‍‌ഡസ്ട്രിയല്‍ ഓഫീസ് മുതലായവ.
   

 

 

 

തലശ്ശേരി നഗരസഭാ പരിധിയിലുള്ള കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇനി വിവരിക്കുന്നത് പ്രകാരമാണ്.

 

 

   ലൈസന്‍സ് പുതുക്കുവാന്‍ /പുതിയ 

                     ലൈസൻസിന്അപേക്ഷിക്കുവാന്‍ 

 

 

 Step 1: അക്ഷയ കേന്ദ്രം വഴിയോ /നേരിട്ടോ       ഓൺലൈനായി www.thalasserymunicipality.in   എന്ന വെബ് സൈറ്റിലെ ലൈസൻസ് ഇ ഫയലിംഗ്   വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ   വർഷത്തെ ലൈസൻസ് രസീത് , മറ്റു രേഖകൾ (   ആവശ്യമെങ്കിൽ ) എന്നിവ അപ് ലോഡ് ചെയ്ത്   അപേക്ഷ സമർപ്പിക്കുക.

 

 

  Step 2: ഓൺലൈൻ അപേക്ഷ, നഗരസഭയിൽ നിന്നും പരിശോധിച്ച്  ഫീസ് അടക്കാനുള്ള വിവരം sms വഴി അപേക്ഷകന് ലഭിക്കും.

 

 

  Step 3: sms ലഭിച്ചയുടൻ , sms ലെ നമ്പർ ഉപയോഗിച്ച് അക്ഷയയിലോ /നേരിട്ട് നഗരസഭ മെയിന് ഓഫീസിലോ ഫീസ് അടക്കേണ്ടതാണ്.

 

 

  Step 4: ഫീസ് അടച്ചതിന് ശേഷം അപേക്ഷകന്റെ ലൈസൻസ് ,നഗരസഭ ഓഫീസിൽ നിന്നും അപ്രൂവ് ചെയ്ത് ഡിജിറ്റൽ സൈൻ ചെയ്യുന്നതാണ്.

 

 

  Step 5: ഓൺലൈനായി ലൈസൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

 

 

  സാങ്കേതിക പരമായ വിവരങ്ങൾ നഗരസഭയുടെ വെബ്സൈറ്റിൽ "വാർത്തകൾ " എന്ന ഭാഗത്ത് വിശദമായി നൽകിയിട്ടുണ്ട്.

 

 

  ഇനി ഓൺലൈനായി അപേക്ഷിക്കുന്ന വിധം 

          വിശദമായി പരിചയപ്പെടാം

 

 


 

  നഗരസഭയുടെ ഔദ്യോഗിക  വെബ് സൈറ്റായ

 

   www.thalasserymunicipality.lsgkerala.gov.in  സന്ദർശിക്കുക.

 

 

            വെബ്സൈറ്റിൽ ഇടത് ഭാഗത്ത് കാണുന്ന ലൈസൻസ് ഇ ഫയലിംഗ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലോഗിൻ ചെയ്യാനുള്ള സ്ക്രീൻ ലഭിക്കും

 

 

             നിലവിൽ വസ്തു നികുതി( Property tax ) ഇ പെയ്മെന്റ് ലോഗിൻ  ഉള്ള വ്യക്തികൾക്ക് അതേ   user name, password നൽകി ലോഗിൻ ചെയ്യാം.

 

 

           നിലവിൽ - User name ഇല്ലാത്ത വ്യക്തികൾ New user എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയത് ഉണ്ടാക്കുക. ഇത് ഒറ്റത്തവണ മാത്രം ചെയ്താൽ മതിയാകും.

 

 

 

  User name, password എന്നിവ നൽകി ലോഗിൻ

 

  ചെയ്താൽ ലഭിക്കുന്ന സ്ക്രീനിൽ ഇടത് വശത്ത് കാണുന്ന New E filing എന്ന മെനു ക്ലിക്ക് ചെയ്യുക

 

 

1. ലൈസൻസ് പുതുക്കുന്നതിന്

            ലോഗിന്‍ ചെയ്‌താല്‍ വലത് ഭാഗത്ത് കാണുന്ന സ്ക്രീനിൽ നഗരസഭയുടെ പേര് തെരഞ്ഞെടുക്കുക, അപേക്ഷിക്കുന്ന വർഷം 2020-21 എന്ന് തെരഞ്ഞെടുക്കുക.

 

 

         തൊട്ട് താഴെ കാണുന്ന New E filing എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക

 

 

          Search Previous Application (Renewal) എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .നേരെത്തെ അനുവദിച്ച ലൈസന്‍സ് വിവരങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച്‌ ചെയ്യുക . തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ, മുൻപത്തെ വർഷം ലൈസൻസ് ലഭിച്ച കടയുടെ വാർഡ്, കെട്ടിട നമ്പർ അല്ലെങ്കിൽ പേര് ,സ്ഥാപനത്തിന്റെ പേര് , ഏതെങ്കിലും വിവരങ്ങൾ കൊടുത്തു സെര്‍ച്ച്‌ ചെയ്യുക

 

 

സെർച്ച് ചെയ്തു കിട്ടിയ വിവരങ്ങള്‍  ,അപേക്ഷകന്റെ ആണെന്ന് ഉറപ്പുവരുത്തി  മാത്രം   ഇവിടെ കാണുന്ന സെലക്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

 

          ഈ വിവരങ്ങളുടെ ഏറ്റവും താഴെയായി, ഹാജരാക്കേണ്ട രേഖകൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തൻവർഷ വസ്തു നികുതി, തൊഴിൽ നികുതി രസീത് ,സത്യവാങ്ങ്മൂലം എന്നിങ്ങനെ ആവശ്യമായ രേഖകള് എന്നിവ നിര്‍ബന്ധമായും അപ് ലോഡ് ചെയ്യുക.

 

(മാതൃക താഴെ കാണാവുന്നതാണ്‌)

 

.........

 

     ഇ ഫയൽ ചെയ്തു പ്രിന്റ് എടുത്തു  5 രൂപയുടെ കോർട്ട് ഫീ പതിച്ചു ,അതാതു ഡിവിഷൻ ഓഫീസുകളിൽ സമർപ്പിക്കുക .ലൈസൻസ് പുതുക്കലിന് നേരെത്തെ ഉപയോഗിച്ച അപേക്ഷ ഫോറം ഉപയോഗിക്കേണ്ടതില്ല .ഓൺലൈൻ ചെയ്തു പ്രിന്റും മറ്റു രേഖകൾ സഹിതം സമർപ്പിചാൽ നേരിട്ട് സമർപ്പിച്ചാൽ  മതി

 

 .......

  ഡിവിഷന്‍  ഓഫീസിൽ അപേക്ഷ പരിശോധിച്ച്,

ഡിമാന്‍ഡ്  തുക രേഖപെടുത്തുന്നു ...

 

         ഫീസ് അടക്കാനുള്ള തുക

 

അപേക്ഷകന്റെ മൊബൈലിലേക്ക്,ഡിമാന്‍ഡ്നമ്പര്‍

അടങ്ങിയ SMS(എസ് .എം .എസ് ) 

 

ലഭിക്കുന്നതാണ്. എസ് എംസ് എസ് ലഭിച്ചില്ലെന്ന

 

കാരണം കൊണ്ട് തുക അടവാക്കാതിരിക്കരുത്.

ഡിവിഷന്‍ ഓഫീസില്‍ ബന്ധപെട്ടാല്‍ ഡിമാന്‍ഡ്നമ്പര്‍ ലഭിക്കുന്നതാണ് 

 

രണ്ടു രീതിയില്‍ ലൈസന്‍സ്  തുക അടക്കവുന്നതാണ്

 

 1.ഇ ഫയല്‍ ചെയ്ത ലോഗിനില്‍ പ്രവേശിച്ചു,  E Payment മെനു ക്ലിക്ക് ചെയ്തു തുക അടക്കാവുന്നതാണ്
 

 

 

2.എസ് .എം .എസ് വന്നതിലുള്ള ഡിമാന്‍ഡ് നമ്പര്‍ ഉപയോഗിച്ച് നഗരസഭ മെയിന്‍ ഓഫീസിലെ കാഷ് കൌണ്ടറില്‍   തുക  അടക്കാവുന്നതാണ്

 

 

........

 

 

വിവരങ്ങൾ പരിശോധിച്ചു ,ഡിവിഷനുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ verify ചെയ്തു ശേഷം ,ലൈസൻസ് ഹെൽത്ത് സൂപ്പർവൈസർ അപ്പ്രൂവ് ചെയ്താൽ Download License എന്ന മെനു വഴി ഡിജിറ്റൽ സൈൻ ചെയ്ത ലൈസൻസ് ഡൗൺലോഡ് ചെയ്യാം.(അപേക്ഷ ഓൺലൈൻ ആയി എന്റർ ചെയ്ത ലോഗിനിൽ നിന്ന് മാത്രം )

 

 

 

 

1.സോഫ്റ്റ്‌വെയർ പ്രവർത്തന സഹായി 

 

                                                    

 

 

 

2. സത്യവാങ്മൂലം  മാതൃക 1

                                    

                                                                    

 

3. സത്യവാങ്മൂലം  മാതൃക 2