കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും തലശ്ശേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ വി. സതി അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ പ്രദീപൻ ടി ബോധവത്കരണ ക്ലാസ്സ് നടത്തി.
പരിപാടിയിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, എസ്.പി.സി അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു.
കെ എസ് ഡബ്ളയു എം പി സോഷ്യൽ എക്സ്പെർട്ട്മാരായ അപർണ പി, സന്ദീപ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി. സുരേഷ് നന്ദി രേഖപ്പെടുത്തി.