തലശ്ശേരി ഡയപ്പറും നാപ്കിൻ ഉൾപ്പെടെ സാനിറ്ററി മാലിന്യം സംസ്കരിക്കാൻ പദ്ധതിയുമായി തലശ്ശേരി നഗരസഭ, സുസ്ഥിര മാലി ന്യനിർമാർജനരംഗത്ത് പ്രവർത്തി ക്കുന്ന ആക്രി ആപ്പുമായി സഹകരിച്ച് നഗരസഭയുടെ പ്രവർത്തനം അരംഭിച്ചു. ആക്രിവാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി.ഒ.ടി.ഷബീർ അധ്യക്ഷനായി. നഗരസഭാസെക്രട്ടറി എൻ.സുരേഷ്‌കുമാർ, ആക്രി ആപ് മിഷനേഴ്‌സ് ഡിവലപ്മെൻ്റ് ഓഫീസർ ഷിഷിൻ, നഗരസഭാ സിറ്റി ക്ലീൻ മാനേജര്‍ സുരേഷ് കുമാര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.
നഗരസഭാ പരിധിയിൽ 53 വാർഡുകളിലായി 26,564-ഓളം വീടുകളുണ്ട്. മാലിന്യം നൽകുന്നതിന് ആക്രി ആപ്പിൽ രജിസ്റ്റർ ചെയ്യണം. ബയോമെഡിക്കൽ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് തീയതികളിൽ മാലിന്യം ശേഖരിക്കുന്നതിനായി ആളുകൾ വീടുകളിലെത്തും.മാലിന്യം എടുക്കുമ്പോൾ തൂ ക്കത്തിനനുസരിച്ച് പ്രത്യേക നി രക്കും നൽകണം.