മലബാറിലെ ആദ്യത്തെ നഗരസഭ
അറബിക്കടലിന്റെ ഓരം ചേർന്ന് കിടക്കുന്ന നഗരമാണ് തലശ്ശേരി. 1865ലെ പത്താം ആക്ട് അനുസരിച്ച് 1866 നവംബർ ഒന്നാം തീയതി നിലവിൽ വന്ന മല ബാറിലെ ആദ്യത്തെ നഗരസഭയിൽ ഒന്ന്. മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെട്ട സമയത്ത് മുനിസിപ്പൽ കമ്മീഷൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മല ബാർ കലക്ടറായിരുന്ന ജി.എ ബല്ലാർഡായിരുന്നു മുനിസിപ്പൽ കമ്മീഷന്റെ ഒന്നാമത്തെ പ്രസിഡൻ്റ്. 1885ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകനായിരുന്ന എ.എഫ് ലമറൽ കൗൺസിലിന്റെ ഒന്നാ മത്തെ ചെയർമാനായി.
നഗരത്തിന്റെ അതിരുകൾ ആദ്യമായി വിപുലപ്പെടുത്തിയത് 1880ലാണ്. വടക്ക് കൊടുവള്ളിപ്പാലം മുതൽ തെക്ക് മൈലാൻ കുന്ന് വരെയും പടിഞ്ഞാറ് കട ലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴ വരെയും ഉള്ള സ്ഥലമായിരുന്നു അന്നത്തെ നഗരസഭാ പ്രദേശം. തലായ് പ്രദേശവും മണ്ണയാട്, കുന്നോത്ത്, കാവുംഭാഗം, വയലളം ദേശങ്ങളും 1961ൽ നഗരസഭയോട് പുതുതായി കൂടി ച്ചേർക്കപ്പെട്ടതോടെ വിസ്‌തീർണ്ണം 15.35 ച.കിലോ മീറ്ററായി വർധിച്ചു. കോടി യേരി പഞ്ചായത്ത് 27.10.90ന് തലശ്ശേരി നഗരസഭയോട് ചേർക്കുകയും 01.04.93ന് വേർപെടുത്തുകയും വീണ്ടും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.
കടലാക്രമണത്തിൻ്റെ ഫലമായി നിരവധി ഹെക്ടർ സ്ഥലം നഷ്‌ടപ്പെട്ട പട്ട ണമാണ് തലശ്ശേരി. സ്റ്റേഡിയത്തിൻറെ പടിഞ്ഞാറ് നിന്ന് നോക്കിയാൽ ഏക ദേശം 350-400 മീറ്റർ അകലെ സമുദ്രത്തിൽ കാണുന്ന പാറക്കൂട്ടങ്ങൾ ഒരുകാ ലത്ത് തലശ്ശേരിയിലെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലമായിരുന്നു.
നഗരത്തെ കടലാക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് ഓവർബറീസ് സായ്പ്പ് കെട്ടിയ മതിലുകളാണെന്നും പറയപ്പെടുന്നു.
11° 44 ഉത്തര അക്ഷാംശത്തിനും 75° 26 പൂർവ്വ രേഖാംശത്തിനുമിടയിൽ കട ലിൽ നിന്നും 2.5 മീറ്റർ മുതൽ 30 മീറ്റർ വരെ ഉയർന്ന ഭൂപ്രദേശമാണിത്.